പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിശക്തനാണെന്ന് താൻ എപ്പോഴും പറയാറുണ്ട്. എന്നാല്‍, അദ്ദേഹം ദൈവമല്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. ദൈവം തനിയ്ക്കൊപ്പമുണ്ടെന്നും സുപ്രീം കോടതിയ്ക്ക് നന്ദി പറയുകയാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ആദ്യമായി ദില്ലി നിയമസഭയെ അഭിസംബോധന ചെയ്യവെയായിരുന്നു കെജ്രിവാളിന്റെ വിമർശനം.
അടുത്തിടെ ഒരു മുതിർന്ന ബിജെപി നേതാവുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയെന്ന് കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിലൂടെ ദില്ലി സർക്കാരിന്റെ താളം തെറ്റിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞതെന്നും എങ്ങനെയാണ് ദില്ലിയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതിലൂടെ ബിജെപി സന്തോഷം കണ്ടെത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിരിക്കുന്ന സഹപ്രവർത്തകർക്ക് ദില്ലി നിയമസഭയിലെ മനീഷ് സിസോദിയയുടെയും തന്റെയും നിലവിലെ സ്ഥാനം കാണുമ്ബോള്‍ വിഷമം തോന്നിയേക്കാമെന്ന് കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കവെ 'നമ്ബർ വണ്‍' സീറ്റിലാണ് കെജ്രിവാള്‍ ഇരുന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷിയാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്. രാജിവെച്ച ശേഷം 41-ാം സീറ്റിലാണ് കെജ്രിവാള്‍ ഇരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?