എയർ ഇന്ത്യ വിമാനത്തില്‍ വിളമ്ബിയ ഓംലെറ്റില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ യുവതിയ്ക്ക് പിന്തുണയറിയിച്ച് നടൻ അനുപം ഖേർ. ഓംലെറ്റില്‍ പാറ്റയെ കണ്ടെത്തിയത് ചൂണ്ടിക്കാണിച്ചു കൊണ്ട് സുയേഷ സാവന്ത് എന്ന യുവതി എക്സില്‍ പങ്കുവെച്ച പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്. സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്നും നടൻ എക്സില്‍ കുറിച്ചു.
ഡല്‍ഹിയില്‍ നിന്ന് ന്യൂയോർക്കിലേക്ക് രണ്ടു വയസുള്ള കുട്ടിക്കൊപ്പം പോവുകയായിരുന്നു സുയേഷ സാവന്ത്. യാത്രയ്ക്കിടെയാണ് കുഞ്ഞിനു വേണ്ടി ഓംലെറ്റ് ഓർഡർ ചെയ്തത്. കുട്ടി ഓംലെറ്റ് ഏകദേശം പകുതി കഴിച്ചു കഴിഞ്ഞപ്പോഴാണ് ഭക്ഷണത്തിനുള്ളില്‍ പാറ്റയെ കണ്ടതെന്ന് സുയേഷ എക്സില്‍ പോസ്റ്റ് ചെയ്തു. കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും യുവതി പറഞ്ഞു.
ഭക്ഷണത്തിന്റെ വിഡിയോയും ചിത്രങ്ങളും സഹിതമായിരുന്നു യുവതിയുടെ പോസ്റ്റ്. ഈ പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്. "പ്രിയപ്പെട്ട എയർ ഇന്ത്യയ്ക്ക്, എയർ ഇന്ത്യ ഉള്‍പ്പെടെ ഇന്ത്യയെക്കുറിച്ചുള്ള എന്തും എനിക്കിഷ്ടമാണെന്ന് നിങ്ങള്‍ക്കെല്ലാവർക്കുമറിയാം. അനുപം ഖേർ ആക്ടർ പ്രിപ്പയേഴ്സിലെ എന്റെ പൂർവവിദ്യാർഥിയാണ് സുയേഷ സാവന്ത്. എടുത്തുചാടി പരാതി പറയുന്ന ആളല്ല ഇവർ. സ്വന്തം കുഞ്ഞിന് ഇങ്ങനെ സംഭവിച്ചതിനാല്‍ വലിയ മാനസികാഘാതത്തിലൂടെ കടന്നുപോയിരിക്കും അവർ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?