കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം

  • 30/09/2024

മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. ലോകായുക്ത അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് എടുത്തത്. മുഖ്യമന്ത്രിയെ കൂടാതെ ഭാര്യ ബിഎം പാര്‍വതി ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. 

നേരത്തെ,ഭൂമിയിടപാടിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി ലോകായുക്ത പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സന്നദ്ധപ്രവര്‍ത്തകയുടെ പരാതിയില്‍ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 

Related News