കുവൈത്തിൽ വ്യാപകമായി സുരക്ഷാ പരിശോധന; അറസ്റ്റിലായത് 2315 പേർ

  • 01/10/2024


കുവൈത്ത് സിറ്റി: രാജ്യ വ്യാപകമായ കർശനമായ സുരക്ഷാ, ട്രാഫിക്ക് പരിശോധനകൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പൊതു സുരക്ഷാ വിഭാഗത്തിൻ്റെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 9,588 റിപ്പോർട്ടുകൾ മാസത്തിനിടെ കൈകാര്യം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനൈഫിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു നടപടികൾ. 

ആറ് ഗവർണറേറ്റുകളിലെ വിവിധ ജനറൽ ഡിപ്പാർട്ട്‌മെൻ്റുകളിലും പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌പെഷ്യൽ ടാസ്‌ക് കമ്പനി ഇതേ കാലയളവിൽ രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ 1,997 ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. വിവിധ നിയമലംഘനങ്ങൾക്കായി 2315 പേരാണ് അറസ്റ്റിലായത്. 46,591 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 310 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് പദാർത്ഥങ്ങളുമായി 277 പേരെ അറസ്റ്റ് ചെയ്യാനായി. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും പിടിയിലായിട്ടുണ്ട്.

Related News