ഇടുക്കിയില്‍ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

  • 01/10/2024

വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. ഇടുക്കി കട്ടപ്പന കുന്തളംപാറയില്‍ 65 -കാരിയായ അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ അയല്‍വാസിയായ പ്രതി മണിക്കാണ് ഇടുക്കി അഡീഷണല്‍ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി 23 വർഷം ശിക്ഷ അനുഭവിക്കണം.


2020 ജൂണ്‍ രണ്ടിന് രാത്രി 8:30 ആണ് കട്ടപ്പന കുന്തളം പാറ പ്രിയദർശിനി കോളനിയിലെ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി കൊല ചെയ്യപ്പെടുന്നത്. സമീപവാസി തന്നെയായ പ്രതി മണിയാണ് അമ്മിണിയെ കൊലപ്പെടുത്തിയത്. പീഡനവും മോഷണവും ആയിരുന്നു പ്രതിയുടെ ലക്ഷ്യം. സമീപത്തെ ഒറ്റപ്പെട്ട വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മണി രാത്രിയില്‍ അമ്മിണിയുടെ വീട്ടിലെത്തി കടന്നുപിടിച്ചു. കുതറി മാറാൻ ശ്രമിക്കുന്നതിനിടെ കയ്യില്‍ ഉണ്ടായിരുന്ന കത്തി കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തി.

അമ്മിണി വീണ്ടും പ്രതിരോധിച്ചതോടെ കത്തികൊണ്ട് കഴുത്തില്‍ കുത്തി. മണിയുടെ ദേഹത്തേക്കും രക്തം വീണതോടെ തിരിച്ചു വീട്ടിലേക്ക് പോയി. വസ്ത്രം മാറി തിരിച്ചെത്തിയപ്പോഴേക്കും അമ്മിണി മരണപ്പെട്ടിരുന്നു. രക്തംപുരണ്ട വസ്ത്രങ്ങളും മറ്റും റോഡരികില്‍ ഇട്ട് കത്തിച്ചു. മൊബൈല്‍ ഫോണിന്റെ ബാറ്ററി ഊരി മാറ്റി. അടുത്ത ദിവസം മുതല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പ്രതി ജോലിക്ക് പോയി തുടങ്ങി.

Related News