1968ല്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി; 56 വര്‍ഷത്തിന് ശേഷം

  • 01/10/2024

ഹിമാചല്‍ പ്രദേശിലെ റോഹ്താങ് ചുരത്തില്‍ വിമാനം തകര്‍ന്നുവീണ് കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതദേഹമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. 1968 ഫെബ്രുവരി 7ന് ലഡാക്കില്‍ 103 പേരുമായി പോയ AN 12 എന്ന സൈനിക വിമാനം തകര്‍ന്നുവീണ് കാണാതായ തോമസ് ചെറിയാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കളെ അറിയിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ സ്വദേശിയാണ് തോമസ് ചെറിയാന്‍.

അപകടം സംഭവിക്കുന്ന സമയത്ത് തോമസ് ചെറിയാന് 22 വയസായിരുന്നു പ്രായം. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസും കോളേജില്‍ നിന്നും പ്രീ യൂണിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കി യ ശേഷം തോമസ് സൈനിക സേവനത്തിന് ചേരുകയായിരുന്നു.

അവിവാഹിതനായിരുന്നു അദ്ദേഹം. അമ്മ. ഏലിയാമ്മ, പിതാവ് തോമസ് തോമസ്. തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരില്‍ എത്തിച്ച്‌ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്.

Related News