സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടർന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ ചോദ്യം ചെയ്ത് പൊലീസ്. വൃത്തിയാക്കുന്നതിനിടെ തോക്ക് അണ്‍ലോക്ക്ഡ് ആയെന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നു എന്നുമാണ് ഗോവിന്ദ പൊലീസിനോട് പറഞ്ഞത്. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പൊലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. ജുഹു പൊലീസാണ് നടനെ ചോദ്യം ചെയ്തത്.
പ്രാഥമികാന്വേഷണത്തില്‍ മറ്റു ഇടപെടലുകളൊന്നും ഇല്ലെന്നാണ് മനസിലാകുന്നത് എങ്കിലും ഗോവിന്ദയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ താരത്തെ വീണ്ടും ചോദ്യംചെയ്യും. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തില്‍ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ദയാ നായിക്കിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി നടനുമായി സംസാരിച്ചു. സംഭവം നടക്കുമ്ബോള്‍ തനിച്ചായിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൂടുതല്‍ അന്വേഷണത്തിനായി നടന്റെ റിവോള്‍വർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗോവിന്ദയുടെ മകള്‍ ടീന അഹൂജയേയും പൊലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?