പടിഞ്ഞാറൻ മഹാരാഷ്ട്രയില്‍ കര്‍മലീത്ത കന്യാസ്ത്രീമാര്‍ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഏറ്റെടുത്ത് പ്രമുഖ വ്യവസായി ഗൗതം അദാനി. ചന്ദ്രപൂർ ജില്ലയിലെ സിമൻ്റ് നഗറിലുള്ള മൗണ്ട് കാർമല്‍ കോണ്‍വെൻ്റ് സീനിയർ സെക്കൻഡറി സ്‌കൂളാണ് അദാനി ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. കോണ്‍ഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമല്‍ (സിഎംസി) മാനേജ്മെന്‍റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനം സെപ്തംബറിലാണ് കൈമാറിയതെന്ന് കന്യാസ്ത്രീകളെ ഉദ്ധരിച്ച് യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ്(യുസിഎ) റിപ്പോര്‍ട്ട് ചെയ്തു.
1972ല്‍ സ്ഥാപിതമായ സ്കൂള്‍ ഇന്ത്യയിലെ പ്രമുഖ സിമൻ്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമൻ്റ് കമ്ബനിയുടെ (എസിസി) ഉടമസ്ഥതയിലുള്ളതാണ്. കോർപ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് സ്കൂള്‍ നിര്‍മിച്ചത്. പിന്നീട് സ്കൂളിന്‍റെ നടത്തിപ്പ് ചുമതല കന്യാസ്ത്രീകള്‍ക്ക് നല്‍കുകയായിരുന്നു. 2022ല്‍ എസിസി കമ്ബനിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.
അദാനി ഗ്രൂപ്പിന് കൈമാറിയ ശേഷം തങ്ങള്‍ സ്കൂളിന്‍റെ ചുമതലയില്‍ നിന്നും ഒഴിവായതായി മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന യുസിഎ ന്യൂസിനോട് പറഞ്ഞു. '' വാണിജ്യ താല്‍പര്യങ്ങള്‍ക്ക് മുൻഗണന നല്‍കുന്ന അദാനി ഗ്രൂപ്പിന് കീഴില്‍ പ്രവർത്തിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.അവരുടെ നയവും ഞങ്ങളുടെ നയവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും പിന്‍മാറി'' അവര്‍ കൂട്ടിച്ചേര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?