56 വര്‍ഷം മുമ്ബ് ഹിമാചല്‍പ്രദേശിലെ റോഹ്താങ് ചുരത്തില്‍ സെനികവിമാന അപകടത്തില്‍ മരണടമടഞ്ഞ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇന്ന് ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സൈന്യം മൃതദേഹം ഏറ്റുവാങ്ങും.
സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നാളെ ഇലന്തൂരില്‍ നടക്കും. ചൊവ്വാഴ്ചയാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയ വിവരം സൈന്യം കുടുംബത്തെ അറിയിച്ചത്. ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോറില്‍ ക്രാഫ്റ്റ്സ്മാനായായിരുന്നു നിയമനം. 22 വയസ്സിലായിരുന്നു വിമാന അപകടം നടന്നത്.
തോമസ് ചെറിയാൻ പരിശീലനം പൂർത്തിയാക്കി പോവുമ്ബോഴായിരുന്നു അപകടമുണ്ടാവുന്നത്. 2003ല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും 2019ല്‍ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അഞ്ച് വർഷത്തിനു ശേഷമാണ് നാലു പേരുടെ കൂടി മൃതദേഹം കിട്ടുന്നത്. 56 വർഷം കൊണ്ട് ആകെ ലഭിച്ചത് ഒമ്ബത് മൃതദേഹങ്ങളാണ്. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും ദൈർഘ്യമേറിയ തിരച്ചില്‍ ഇതാദ്യമായാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?