തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ആന്ധ്ര പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍നിന്നുള്ള സീനിയര്‍ ഓഫിസറും സംഘത്തിലുണ്ടാവും.
നിലവില്‍ ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കട്ടെയെന്ന്, കേസ് പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിര്‍ദേശിച്ചു. ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത് അനുവദിക്കാനാവാത്തതാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?