'ജയിലില്‍ രേണുകാസ്വാമിയുടെ പ്രേതം, സ്വപ്‌നത്തില്‍ വേട്ടയാടുന്നു'; പരാതിയുമായി നടന്‍ ദര്‍ശന്‍

  • 04/10/2024

ആരാധകനായ രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുകയാണെന്ന് നടന്‍ ദര്‍ശന്‍. സ്വപ്‌നങ്ങളില്‍ രേണുകാസ്വാമി വരികയാണെന്നും വോട്ടയാടുകയാണെന്നും ദര്‍ശന്‍ ജയില്‍ അധികൃതരോട് പറഞ്ഞു. രേണുകാസ്വാമി കൊലപാതകക്കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോള്‍ ബെല്ലാരി ജയിലിലാണ്. 

സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ദര്‍ശന്‍ ജയില്‍ അധികൃരെ അറിയിച്ചിട്ടുണ്ട്. ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു. രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും സൂചിപ്പിച്ചു.

തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗലൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.

Related News