ജലീബ് അൽ ശുവൈഖിലെ പ്രവാസി തൊഴിലാളികളുടെ അഭയകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് യുഎസ് അംബാസഡർ

  • 04/10/2024


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖിൽ പ്രവാസി തൊഴിലാളികളുടെ അഭയകേന്ദ്രത്തിലെ താമസക്കാരുടെ ജീവിതവും പരിചരണവും മെച്ചപ്പെടുത്തുന്നതിനുള്ള ജീവനക്കാരുടെ പ്രതിബദ്ധതയെ പ്രശംസിച്ച് കുവൈത്തിലെ യുഎസ് അംബാസഡർ കാരെൻ സസഹറ. അഭയ കേന്ദ്രത്തിലുള്ളവരെ പിന്തുണയ്ക്കാനുള്ള അവരുടെ തുടർച്ചയായ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. മാൻപവര്‍ അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കേന്ദ്രത്തിൽ സന്ദർശനത്തിനായി എത്തിയതായിരുന്നു അംബാസഡർ. 

പ്രവാസി തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും കേന്ദ്രത്തിലെ സർക്കാർ ഏജൻസികളുടെ പങ്കിനെക്കുറിച്ചും അറിയാൻ ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. ആരോഗ്യ സംരക്ഷണം, മനഃശാസ്ത്രപരമായ പിന്തുണ, നിയമസഹായം എന്നിവയുൾപ്പെടെ സ്ത്രീകൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്ക് പുറമേ, സാമൂഹികവും മാനസികവുമായ സംരക്ഷണവും സ്ത്രീകൾക്ക് മാന്യമായ താമസസൗകര്യവും നൽകുന്നതിനുള്ള ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Related News