ശ്രീരാമനും ഹിന്ദുമതത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ടതിനെത്തുടര്‍ന്നുണ്ടായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി മധ്യപ്രദേശ് ഹൈക്കോടതി. മുഹമ്മദ് ബിലാല്‍ എന്നയാളാണ് ശ്രീരാമനും ഹിന്ദുമതത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.
രണ്ട് ദിവസം മുമ്ബ് ചിലര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുകയും അപകീര്‍ത്തികരമായ പോസ്റ്റ് അപ്‌ലോഡ് ചെയ്യുകയുമായിരുന്നുവെന്ന് ബിലാല്‍ കോടതിയെ അറിയിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. പരാതി നല്‍കിയ ആളിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്‍ ശ്രമിച്ചതെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ജസ്റ്റിസ് ജി എസ് അലുവാലിയ നിരീക്ഷിച്ചു. മാത്രമല്ല എഫ്‌ഐആറിലെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?