ഉജ്ജ്വല തിരിച്ചു വരവ് പ്രവചിച്ച്‌ ഏക്സിറ്റ് പോളുകള്‍; ആവേശത്തില്‍ കോണ്‍ഗ്രസ് ക്യാമ്ബ്

  • 05/10/2024

ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ പുറത്ത് വന്നതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ് ക്യാമ്ബ്. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്. അതേസമയം, ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറൻസ് ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്ന് പ്രവചനം ഉണ്ടെങ്കിലും തൂക്ക് മന്ത്രി സഭയിലേക്കാണ് എക്സിറ്റ് പോള്‍ വിരല്‍ ചൂണ്ടുന്നത്.

ഹരിയാനയില്‍ പത്ത് വർഷത്തെ ബിജെപി ഭരണത്തിനു അറുതി പ്രവചിച്ചാണ് ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നത്. 8 എക്‌സിറ്റ് പോള്‍ പ്രവചനം കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസിന് മാട്രിക്സ് 62 വരെയും പീപ്പിള്‍സ് പള്‍സ് 61 വരെയും ദൈനിക് ഭാസ്കർ 64 വരെയും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി പോലും 62 സീറ്റാണ് കോണ്‍ഗ്രസിന് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഒറ്റയ്ക്കു 40 സീറ്റുള്ള ബിജെപിക്ക് 20 സീറ്റ് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഒമ്ബത് വർഷം കഴിഞ്ഞപോള്‍ മുഖ്യമന്ത്രിയെ മാറ്റിയത് കൊണ്ട് ബിജെപിക്ക് രക്ഷപെടാനാവില്ലെന്നു വ്യക്തം. ഗുസ്തി താരം വിനേഷ് ഫോഗാട്ട് സ്ഥാനാർഥി ആയതോടെ വനിതകളുടെയും ചെറുപ്പക്കാരുടെയും വോട്ട് കോണ്‍ഗ്രസിന് അനുകൂലമായി എന്നും പ്രതീക്ഷിക്കുന്നു ജാട്ട് -പിന്നോക്ക -ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുന്നത് ഭിന്നിപ്പിക്കാൻ ബിജെപി ഏറെ ശ്രമിച്ചിരുന്നു. ജെജെപി, ഐഎൻഎല്‍ഡി സാന്നിധ്യം പോലും ഏശിയില്ല എന്നാണ് എക്സിറ്റ് പോള്‍ തെളിയിക്കുന്നത്.

Related News