ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന വിശദീകരണവുമായി ഇന്ത്യന്‍ വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റ. തനിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക്‌അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തന്‍ ടാറ്റ വ്യക്തമാക്കുന്നത്. രത്തന്‍ ടാറ്റയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
'എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക വേണ്ട. പ്രായാധിക്യത്തിന്റെ അവശതകളും രോഗങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട സ്ഥിരം ചെക്ക് അപ്പുകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയത്. ദയവായി തെറ്റായ വാര്‍ത്തകള്‍ പരത്തി എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവകെ പരിഭ്രാന്തരാക്കരുത്'- രത്തന്‍ ടാറ്റ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?