ലോക ജിംനാസ്റ്റിക്കില്‍ ഇന്ത്യൻ പേരുപതിപ്പിച്ച ദീപ കർമാക്കർ വിരമിക്കല്‍ പ്രഖ്യാപിച്ചു. 31കാരിയായ താരം 2016 റിയോ ഒളിമ്ബിക്സില്‍ മെഡല്‍ നേട്ടത്തിന് തൊട്ടരികെയെത്തി വാർത്തകളില്‍ നിറഞ്ഞിരുന്നു. ഒളിമ്ബിക്സില്‍ പങ്കെടുത്ത രാജ്യത്തെ ആദ്യത്തെ വനിത ജിംനാസ്റ്റെന്ന ഖ്യാതിയും ദീപയുടെ പേരിലുണ്ട്.
''അഞ്ചുവയസ്സുകാരിയായ എന്നെക്കുറിച്ച് ഞാനോർക്കുന്നു. പരന്ന കാല്പാദങ്ങളുള്ളതിനാല് എനിക്കൊരിക്കലും ജിംനാസ്റ്റിക് താരമാകാൻ സാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്ബോള്‍ എനിക്ക് സ്വന്തം നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടാൻ സാധിച്ചതിലും അഭിമാനമുണ്ട്. വിശ്രമിക്കാൻ നേരമായെന്ന് ചിലപ്പോള്‍ നമ്മുടെ ശരീരം തന്നെ നമ്മോട് പറയും. ശരീരം പറഞ്ഞത് കേള്‍ക്കാൻ ഹൃദയം ഇനിയും തയ്യാറായിട്ടില്ല'' -ദീപ കർമാർക്കർ വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു.
ഉത്തേജക മരുന്ന് വിവാദത്തെയും പരിക്കിനെയും അതിജീവിച്ച ദീപ ഈ വർഷം മെയ് മാസത്തില്‍ സമാപിച്ച ഏഷ്യൻ ചാമ്ബ്യൻഷിപ്പില്‍ സ്വർണം നേടിയിരുന്നു. ത്രിപുരയിലെ അഗർത്തലയിലാണ് ദീപയുടെ ജനനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?