ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം, ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് കുതിപ്പ്; കശ്മീരില്‍ ഇന്ത്യ സഖ്യം

  • 07/10/2024

ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. 43 മണ്ഡലങ്ങളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം ലീഡു ചെയ്യുന്നത്. ബിജെപി 29 സീറ്റുകളിലാണ് മുന്നില്‍. പിഡിപി 5 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. 10 മണ്ഡലങ്ങളില്‍ സ്വതന്ത്രരും മുന്നിട്ടു നില്‍ക്കുന്നു. 


ഹരിയാനയിലും ജമ്മു കശ്മീരിലും വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്ബോള്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും മുന്നേറ്റം തുടരുന്നു. ആദ്യ സൂചനകള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റില്‍ ബിജെപി നിഷ്പ്രഭമായി. ആകെയുള്ള 90 സീറ്റില്‍ 73 മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അര മണിക്കൂര്‍ പിന്നിടുമ്ബോള്‍ കോണ്‍ഗ്രസ് വന്‍ ലീഡിലേക്കാണ് കുതിക്കുന്നത്. 58 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. മുഖ്യമന്ത്രി നായബ് സിങ് സൈനി പിന്നിലാണ്. മുന്‍ ഉപമുഖ്യമന്ത്രി ജെജെപിയുടെ ദുഷ്യന്ത് ചൗതാല പിന്നിലാണ്.

Related News