പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റിങ് നിർത്തില്ല; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

  • 10/10/2024

കുവൈത്ത് സിറ്റി :  ഡ്രൈവിംഗ് പെർമിറ്റിൻ്റെ അച്ചടി നിർത്തുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് ഡ്രൈവിംഗ് ലൈസൻസുമായി യാതൊരു ബന്ധവുമില്ലന്ന് ആഭ്യന്തരമന്ത്രാലയം കുവൈറ്റ് ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി, 

എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളുടെയും പ്രിൻ്റിംഗ് നിർത്തി ഡിജിറ്റൽ പതിപ്പ് മാത്രം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളുടെ അർത്ഥം "ഡ്രൈവിംഗ് പെർമിറ്റാണെന്നും ഡ്രൈവിംഗ് ലൈസൻസ് അല്ല" എന്നാണ് വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. നേരത്തെ പ്രാദേശിക മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട്   ചെയ്തിരുന്നു

"ഡ്രൈവിംഗ് പെർമിറ്റ് വിഭാഗങ്ങളായ   ടാക്‌സി - ഓൺ-ഡിമാൻഡ് ഫെയർ  - ഡ്രൈവിംഗ് ഇൻസ്ട്രക്ടർ - പബ്ലിക് ബസ് - മൊബൈൽ ഫെയർ  - വ്യക്തിഗത ഡ്രൈവിംഗ് ഇൻസ്ട്രക്ടർ - വാൻ  എന്നിവയുടെ ഡ്രൈവിംഗ് പെർമിറ്റുകൾ പേപ്പർ സിസ്റ്റത്തിൽ നിന്ന് മാറ്റി ഒരു ഇലക്ട്രോണിക് പെർമിറ്റായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആപ്ലിക്കേഷനിൽ ഡിജിറ്റൽ വാലറ്റിലെത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News