ആറാം നമ്ബര്‍ ബംഗ്ലാവ് തന്നെ; ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് ഔദ്യോഗിക വസതി അനുവദിച്ചു

  • 11/10/2024

ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് ഔദ്യോഗിക വസതി അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ താമസിച്ചിരുന്ന സില്‍വര്‍ ലൈന്‍സ് ഫ്‌ളാഗ് സ്റ്റാഫിലെ ആറാം നമ്ബര്‍ ബംഗ്ലാവാണ് അനുവദിച്ചത്. കെജരിവാള്‍ ഒഴിഞ്ഞതിനു ശേഷം ആറാം നമ്ബര്‍ വസതിയിലേയ്ക്ക് അതിഷി കഴിഞ്ഞ ദിവസം മാറിയിരുന്നു. പക്ഷേ, ബിജെപി ഇടപെട്ട് ബലപ്രയോഗത്തില്‍ വീടൊഴിപ്പിച്ചെന്ന് ആരോപിച്ച്‌ ഇന്നലെ ആംആദ്മി പാര്‍ട്ടി രംഗത്ത് വരികയായിരുന്നു. ലെഫ്.ഗവര്‍ണറാണ് ഇതിനു പിന്നിലെന്നായിരുന്നു ആരോപണം. 

അതിഷിക്ക് വസതി നല്‍കരുതെന്നും അടച്ച്‌ മുദ്രവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. കെജരിവാളും കുടുംബവും വസതിയൊഴിഞ്ഞപ്പോള്‍ അധികൃതര്‍ക്ക് താക്കോല്‍ കൈമാറുന്നതായി പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചത്.

Related News