തീരദേശ ജല ഗുണനിലവാര സൂചിക; കേരളത്തെ വെല്ലാൻ ആളില്ല, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് കണക്കുകള്‍

  • 12/10/2024

കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതില്‍ പറയുന്നു. ശുചിത്വത്തിന്റെ കാര്യത്തില്‍ കേരളം കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

CWQI അഥവാ കനേഡിയൻ വാട്ടർ ക്വാളിറ്റി ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച്‌ നടത്തിയ പഠനത്തില്‍ ശുചിത്വത്തില്‍ കേരളം ഏറെ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീരമേഖലയില്‍ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്.

Related News