മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

  • 13/10/2024

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു. 66 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയില്‍ വച്ചാണ് വെടിയേറ്റത്. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ബാബാ സിദ്ദിഖി.

അക്രമി സംഘത്തില്‍ മൂന്നുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഒരാള്‍ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാള്‍ ഹരിയാന സ്വദേശിയുമാണ്. മറ്റൊരാള്‍ ഒളിവിലാണ്. കർശന നടപടികള്‍ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായും ഷിൻഡെ അറിയിച്ചു.

ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ നിന്നു തുടർച്ചയായി മൂന്നു തവണ (1999, 2004, 2009) എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍, സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് ബാബാ സിദ്ദിഖി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച്‌ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയില്‍ ചേർന്നത്.

Related News