ഹരിയാനയിലെ അപ്രതീക്ഷ തോല്‍വിക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ അവലോകനയോഗം വിളിച്ച് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, വിജയ് വഡേട്ടിവാർ, പൃഥ്വിരാജ് ചവാൻ, ബാലാസാഹെബ് തോറാത്ത്, വർഷ ഗെയ്ക്‌വാദ്, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഹരിയാനയില്‍ വിജയമുറപ്പിച്ച കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വി വലിയ തിരിച്ചടിയായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം നേട്ടമാവുമെന്ന് കരുതിയ കോണ്‍ഗ്രസിന് ആസൂത്രണത്തിലെ പിഴവാണ് വിനയായത്. ഭൂപീന്ദർ സിങ് ഹൂഡയെ മാത്രം കേന്ദ്രീകരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ ദലിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകി. 90 അംഗ സഭയില്‍ 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 37 സീറ്റാണ് നേടിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?