റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുടുംബത്തിന്റെ മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മലാഡിലാണ് സംഭവം. ഓട്ടോറിക്ഷ കാറില്‍ ഇടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 28കാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നുവെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര നവനിർമാണ്‍ സേന പ്രവർത്തകനായ ആകാശ് ദത്താത്രേയ മയീനാണ് കൊല്ലപ്പെട്ടത്. തർക്കം നടക്കുമ്ബോള്‍ ഇയാള്‍ക്കൊപ്പം മാതാപിതാക്കളുമുണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ട് പുഷ്പ പാർക്കിന് സമീപം ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ ആകാശിൻ്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഓട്ടോ ഡ്രൈവർക്ക് പിന്തുണയുമായി എത്തിയ ജനക്കൂട്ടമാണ് ആകാശിനെ മർദിച്ചത്. മകനെ മർദ്ദിക്കുന്നത് കണ്ട് പിതാവ് അവരെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കും മർദ്ദനമേറ്റു. ആകാശിൻ്റെ അമ്മ മകൻ്റെ ശരീരത്തിന് മുകളില്‍ ഒരു കവചം പോലെ കിടന്നെങ്കിലും രക്ഷയുണ്ടായില്ല.
ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇവർക്കെതിരെ ഭാരതീയ ന്യായ സൻഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തില്‍ ഒമ്ബതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 22 വരെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?