തമിഴ്നാട്ടില്‍ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുന്നു. ചെന്നൈ നഗരത്തിലടക്കം വെള്ളക്കെട്ടില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകളില്‍ വെളളം കയറി. പല സബ് വേകളും അടച്ചു. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 4 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി.
മഴ കനക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ ചെന്നൈ അടക്കം 4 വടക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 ടീമുകളെ ചെന്നൈയില്‍ മാത്രം നിയോഗിച്ചിട്ടുണ്ട്. ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?