മുബാറക് അൽ കബീറില്‍ പരിശോധന; ഉപേക്ഷിക്കപ്പെട്ട 41 കാറുകൾ നീക്കം ചെയ്തു

  • 15/10/2024


കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലെയും മുനിസിപ്പൽ ശുചീകരണ, റോഡ് കയ്യേറ്റ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ജനറൽ ക്ലീനിംഗ്, റോഡ് ഒക്യുപേഷൻ വകുപ്പുകളുടെ ഫീൽഡ് ടീമുകൾ പരിശോധനാ പര്യടനം തുടരുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്‍റെ ജനറൽ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻ ഡിപ്പാർട്ട്‌മെന്‍റ് ശുചിത്വ നിലവാരം ഉയർത്തുന്നതിനും റോഡിന് തടസം സൃഷ്ടിക്കുന്ന വസ്തുക്കൾ മാറ്റുന്നതിനും കണ്ടെയ്‌നറുകൾക്ക് പുറത്ത് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും റെസിഡൻഷ്യൽ ഏരിയകളിൽ വിപുലമായ പരിശോധന നടത്തി. ഉപേക്ഷിക്കപ്പെട്ട 41 കാറുകൾ, സ്ക്രാപ്പ്, ഒരു ക്രൂയിസർ, ഒരു കാരവൻ, മൊബൈൽ പലചരക്ക് കടകൾ, ഇരുമ്പ് കണ്ടെയ്നറുകൾ എന്നിവ നീക്കം ചെയ്തിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട 32 നിയമലംഘനങ്ങൾ കണ്ടെത്തി. 78 മുന്നറിയിപ്പുകൾ നല്‍കിയതായും മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്‍റെ ജനറൽ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻ വിഭാഗം ഡയറക്ടർ ഖാലിദ് അൽ ഇനേസി പറഞ്ഞു.

Related News