മിഷ്റെഫിൽ പെർഫ്യൂംസ് ആൻഡ് കോസ്‌മെറ്റിക്‌സ് പ്രദർശനം ചൊവ്വാഴ്ച മുതല്‍

  • 21/10/2024


കുവൈത്ത് സിറ്റി: പെർഫ്യൂംസ് ആൻഡ് കോസ്‌മെറ്റിക്‌സ് പ്രദർശനം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് കുവൈത്ത് ഇൻ്റർനാഷണൽ ഫെയർ കമ്പനി (കെഐഎഫ്) അറിയിച്ചു. മിഷ്‌റഫിലെ അന്താരാഷ്ട്ര ഫെയർഗ്രൗണ്ടിൽ നടക്കുന്ന പ്രദര്‍ശനം നവംബർ 2 വരെ തുടരും. പ്രാദേശിക, അന്തർദേശീയ പെർഫ്യൂം, കോസ്‌മെറ്റിക് കമ്പനികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടാകും. പ്രമുഖ എക്‌സിബിറ്റിംഗ്, സ്‌പോൺസർ ചെയ്യുന്ന കമ്പനികളിൽ നിന്നുള്ള ശക്തമായ മത്സരത്തോടെ, അനുവദിച്ച എല്ലാ എക്‌സിബിഷൻ സ്ഥലങ്ങളും റിസർവ് ചെയ്തിട്ടുണ്ടെന്ന് കെഐഎഫിലെ മാർക്കറ്റിംഗ് ആൻ്റ് സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബസ്മ അൽ ദുഹൈം പറഞ്ഞു. തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ താത്പര്യമുള്ള വ്യവസായ പ്രമുഖരെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഐഎഫ് വർഷത്തിൽ രണ്ടുതവണ ആതിഥേയത്വം വഹിക്കുന്ന ഈ പ്രമുഖ ഇവന്‍റിന്‍റെ പ്രാധാന്യവും അൽ ദുഹൈം ചൂണ്ടിക്കാട്ടി.

Related News