മംഗളുരുവില്‍ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം, കേരളത്തില്‍ നിന്നുള്ള ട്രെയിൻ പോയപ്പോള്‍ വലിയ ശബ്ദം

  • 21/10/2024

മംഗളുരുവില്‍ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. 


ശനിയാഴ്ച രാത്രി കേരളത്തില്‍ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോള്‍ വലിയ രീതിയില്‍ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും റെയില്‍വേ അധികൃതരെയും അറിയിച്ചത്. റെയില്‍വേ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ട്രാക്കിന് മുകളില്‍ കല്ലുകള്‍ വച്ചത് കണ്ടെത്തിയത്.

കേരളത്തില്‍ നിന്നുള്ളതടക്കം രണ്ട് തീവണ്ടികള്‍ കടന്ന് പോയപ്പോഴാണ് വൻ ശബ്ദവും മുഴക്കവുമുണ്ടായത്. ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകള്‍ സ്ഥലത്ത് രണ്ട് പേർ നില്‍ക്കുന്നത് കണ്ടിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. 

Related News