വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം. പട്രോളിങ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളിലാണ് ധാരണായായതെന്നd വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദര്‍ശത്തിന് തൊട്ടുമുന്‍പാണ് സുപ്രധാന തീരുമാനം.
നിയന്ത്രണ മേഖലയില്‍ പട്രോളിങ് നടത്താന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. യഥാര്‍ഥ നിയന്ത്രണ രേഖില്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?