ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

  • 22/10/2024

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി). ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 

ചുഴലിക്കാറ്റിന്റെ സഞ്ചാര പാത നിരീക്ഷിക്കുകയാണെന്നും ബംഗ്ലാദേശിനെയോ ഒഡീഷയെയോ ആണോ ചുഴകാറ്റ് കൂടുതല്‍ ബാധിക്കുകയെന്ന് അധികൃതര്‍ നിരീക്ഷിക്കുകയാണ്. കേന്ദ്രപാറ, ബാലസോര്‍, ഭദ്രക് തുടങ്ങിയ മൂന്ന് ജില്ലകളെ ആകും ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുക. 

ദന ചുഴലിക്കാറ്റ് ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവയില്‍ നിന്നുള്ള ടീമുകളെ സജ്ജീകരിച്ച്‌ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

Related News