മദ്രസുകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?; മറ്റുമതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ?; മതപഠനം പാടില്ലേ?; ചോദ്യങ്ങളുമായി സുപ്രീം കോടതി

  • 22/10/2024

മദ്രസകള്‍ക്കെതിരായ ബാലവകാശ കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിമര്‍ശനം.

ഉത്തര്‍പ്രദേശ് മദ്രസവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് ദേശീയ ബാലവകാശ കമ്മീഷനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്?. അതിന് പിന്നില്‍ എന്താണ് താത്പര്യമെന്ന് ബാലവകാശ കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചു.

Related News