ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്ബനികള്‍. ഇന്ന് മാത്രം 34 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 13 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും പത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും 11 വിസ്താര വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനവും ഇതില്‍ ഉള്‍പ്പെടുന്നു.
വിമാനയാത്രക്കാരെ സുരക്ഷിതമായി ഇറക്കി ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി എയര്‍ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ തുടങ്ങി നിരവധി വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?