ജോലി സമയത്ത് ജുഡീഷ്യൽ പോലീസ് തിരിച്ചറിയൽ കാർഡ് നിർബന്ധമായി കൈയിൽ കരുതണമെന്ന് സർക്കുലർ

  • 23/10/2024


കുവൈത്ത് സിറ്റി: ജുഡീഷ്യൽ പോലീസ് ജോലി നിർവഹിക്കുന്ന കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാർ പരിശോധനകൾ നടത്തുമ്പോൾ തൊഴിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായി കൈയിൽ കരുതണമെന്ന് മുനിസിപ്പൽ, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി സർക്കുലർ പുറത്തിറക്കി. ഇത് ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കുലർ മുന്നറിയിപ്പ് നൽകി. സർക്കുലർ പാലിക്കാൻ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകാൻ മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ മനൽ അൽ അസ്ഫൂറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ജുഡീഷ്യൽ പോലീസ് അവരുടെയും മറ്റുള്ളവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങളുടെ സമഗ്രത ഉറപ്പുവരുത്തുന്നതിനും സമൂഹത്തിൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ജോലി നിർവഹിക്കുമ്പോൾ നിരീക്ഷണ ക്യാമറകൾ ഉപയോ​ഗിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Related News