'മഹായുദ്ധ'ത്തിനൊരുങ്ങി മഹാ വികാസ് അഘാഡി; സീറ്റ് വിഭജനം പൂര്‍ത്തിയായി, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ഉദ്ധവ് ശിവസേന

  • 23/10/2024

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ)യുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ പ്രകാരം ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), കോണ്‍ഗ്രസ്, ശരദ് പവാറിൻ്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻസിപി-എസ്പി) എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും.

പിന്നാലെ 65 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പുറത്തിറക്കി. ആദിത്യ താക്കറെ മുംബൈയിലെ വർളിയില്‍ നിന്ന് മത്സരിക്കും. എംവിഎ സഖ്യത്തിലെ മൂന്ന് പ്രധാന കക്ഷികളും 85 സീറ്റുകളില്‍ മത്സരിച്ചാല്‍ ആകെയുള്ള 288ല്‍ 255 സീറ്റുകളില്‍ തീരുമാനമായി. ബാക്കിയുള്ള 33 സീറ്റുകള്‍ സമാജ്‌വാദി പാർട്ടി (എസ്പി)ഉള്‍പ്പെടെയുള്ള എംവിഎയുടെ ചെറിയ സഖ്യകക്ഷികള്‍ക്ക് ലഭിക്കും.

Related News