ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചതായി കേന്ദ്ര സർക്കാർ. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കും. പിന്നാലെ നവംബർ 11നു സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‍വാളാണ് നിയമനം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.
ചീഫ് ജസ്റ്റിസിന്റെ ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കി. അടുത്ത വർഷം മെയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹം ആറ് മാസമുണ്ടാകും. പിൻഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിന് നേരത്തെ ശുപാർശ ചെയ്തിരുന്നു. നിലവില്‍ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?