അൽ മുബാറക്കിയയിൽ പരിശോധന; മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം നശിപ്പിച്ചു

  • 25/10/2024


കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലെ അൽ മുബാറക്കിയയിൽ പരിശോധന നടത്തി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. 
വിവിധ നിയമലംഘനങ്ങൾക്കായി 36 റിപ്പോർട്ടുകളാണ് അതോറിറ്റി ഇഷ്യൂ ചെയ്തത്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കരുതുന്ന 150 കിലോഗ്രാം ഭക്ഷണം നശിപ്പിക്കുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു. കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന, മായം കലർന്ന ഭക്ഷണം കച്ചവടം ചെയ്യുക, സ്ഥാപനത്തിന് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുക, പ്രവർത്തന സമയത്ത് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികളിലൊരാൾക്ക് കൈയിൽ മുറിവുകൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.

Related News