വളർത്തുനായയെ മൃഗ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. പിന്നാലെ നായകളെ സംരക്ഷിക്കുന്ന എൻജിഒയെ ബന്ധപ്പെട്ട് നായയെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. മറുപടി വൈകിയതോടെ വളർത്തുനായയെ ക്രൂരമായി തല്ലിക്കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കി ഉടമകള്‍. ചിത്രങ്ങളും വീഡിയോകളും വൈറലായതിന് പിന്നാലെ അമ്മയും മകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
പൂനെയിലെ മുള്‍സിയിലെ പിരാൻഗട്ടിലാണ് അമ്മയേയും മകനും അറസ്റ്റിലായിരിക്കുന്നത്. പ്രഭാവതി ജഗ്താപ് മകൻ ഓംകാർ ജഗ്താപ് എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നായയെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലുള്ള വീഡിയോയും ചിത്രങ്ങളും വൈറലായതോടെ ശിവസേനാ നേതാവ് ആദിത്യ താക്കറേയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ തന്നെ നായകള്‍ക്ക് ഷെല്‍ട്ടർ ഹോം ഒരുക്കുകയും മൃഗാവകാശ പ്രവർത്തകയായ പദ്മിനി സ്റ്റംപും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഒക്ടോബർ 22 ന് പ്രഭാവതി ലാബ്രഡോർ ഇനത്തിലുള്ള വളർത്തുനായയെ വടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയും പിന്നാലെ മകൻ നായയെ മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുകയുമായിരുന്നു. മൃഗങ്ങള്‍ക്കെതിരായ അതിക്രമത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പിപ്രിയില്‍ പ്രവർത്തിക്കുന്ന നായകളുടെ ഷെല്‍ട്ടർ ഹോമിലേക്ക് വിളിച്ച് നായയെ വീട്ടില്‍ നിന്ന് കൊണ്ടുപോകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരിക്കാൻ ശ്രമിച്ചപ്പോള്‍ തല്ലിക്കൊന്ന നായയുടെ ചിത്രമാണ് ഇവർ ഷെല്‍ട്ടർ ഹോമിന് അയച്ച് നല്‍കിയത്.
നായയെ മൃഗാശുപത്രിയിലെത്തിച്ച് റാബീസ് അടക്കമുള്ളവ ഇവർ പരിശോധിച്ചിരുന്നു ഇതിന് പിന്നാലെയാണ് നായയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നായയ്ക്ക് പേവിഷ ബാധയേറ്റെന്ന സംശയമാണ് വളർത്തുനായയെ ഇത്തരത്തില്‍ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?