ഉറക്കത്തിനിടെ മൊബൈല്‍ ചാര്‍ജിങ് കേബിളില്‍ കൈ തട്ടി; 23കാരൻ ഷോക്കേറ്റ് മരിച്ചു

  • 26/10/2024

ഉറക്കത്തിനിടെ അറിയാതെ മൊബൈല്‍ ചാർജിങ് കേബിളില്‍ തൊട്ട യുവാവ് ഷോക്കേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മലോത് അനില്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം. 

ബെഡ്ഡിനടുത്തുള്ള പ്ലഗ്ഗില്‍ മൊബൈല്‍ ചാർജ് ചെയ്യാനിട്ട ശേഷം കിടന്നുറങ്ങുകയായിരുന്നു യുവാവ്. ഉറക്കത്തിനിടെ കൈ അറിയാതെ കേബിളില്‍ തട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. വീട്ടുകാർ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടർന്ന് നില വഷളായതിനെ തുടർന്ന് മികച്ച ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മൂന്ന് വർഷം മുമ്ബാണ് അനിലിന്റെ വിവാഹം കഴിഞ്ഞത്. ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ 40കാരനും സമാനരീതിയില്‍ മരിച്ചിരുന്നു. 

തൻ്റെ വളർത്തുനായയെ കുളിപ്പിക്കാൻ വെള്ളം ചൂടാക്കുന്നതിനിടെ അബദ്ധത്തില്‍ ഇലക്‌ട്രിക് ഹീറ്ററില്‍ നിന്ന് ഷോക്കേറ്റായിരുന്നു മരണം. നേരത്തെ, മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച്‌ ചാർജ് ചെയ്യുന്നതിനിടെ ജി. നരേഷ് എന്നയാളും ഷോക്കേറ്റ് മരിച്ചിരുന്നു.

Related News