'500ലധികം ബലാത്സംഗം, ലഹരിയുടെ കേന്ദ്രം'; വയനാടിനെ അധിക്ഷേപിച്ച്‌ ബിജെപി ദേശീയ വക്താവ്

  • 26/10/2024

വയനാടിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട് ലഹരിയുടെ കേന്ദ്രമായി മാറിയെന്നും 500ലധികം സ്ത്രീകള്‍ ബലാത്സംഗത്തിനിരയായെന്നും അദ്ദേഹം 'എക്സി'ല്‍ കുറിച്ചു. 'എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ വിഹാരകേന്ദ്രമാക്കി മാറ്റി. 500ലധികം ബലാത്സംഗങ്ങളുണ്ടായി, ഇരകളെ ആശ്വസിപ്പിക്കാൻ ഒരു സന്ദർശനം പോലുമില്ല.

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു. ഇത് 2019ല്‍ 17ഉം 2021ല്‍ 53ഉം 2022ല്‍ 28ഉം 2024ല്‍ നൂറുകണക്കിന് പേരുടെയും മരണത്തിലേക്ക് നയിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയാണ്. വോട്ട് ബാങ്ക് ഉറപ്പിക്കാനായി വർഗീയ രാഷ്ട്രീയം കളിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം പൂർണമായും നിരകാരിക്കപ്പെടും. ഇത്തവണ ജനം ഉത്തരം നല്‍കും' -പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചു.

Related News