ഹരിയാനയിലെ ആള്‍ക്കൂട്ടക്കൊല: യുവാവ് കഴിച്ചത് ബീഫല്ലെന്ന് ലാബ് റിപ്പോര്‍ട്ട്

  • 26/10/2024

ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വെളിപ്പെടുത്തല്‍. യുവാവിന്റെ കൈവശമുണ്ടായിരുന്നത് ബീഫല്ലെന്ന് ലാബ് റിപ്പോർട്ടില്‍ പറയുന്നു. ഫരീദാബാദിലെ ലാബില്‍നിന്നുള്ള റിപ്പോർട്ടാണ് പറുത്തവന്നതെന്ന് ഡിഎസ്പി ഭരത് ഭൂഷണ്‍ വ്യക്തമാക്കി. ആഗസ്റ്റ് 27നാണ് ചർകി ദാദ്രിയിലെ ഭദ്രയില്‍ 26കാരനായ സാബിർ മാലിക്കിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. 

വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സാബിർ മാലിക് ഭദ്രയില്‍ ആക്രികച്ചവടക്കാരനായിരുന്നു. ഇയാള്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച്‌ ഗോരക്ഷാ ഗുണ്ടകള്‍ മർദിക്കുകയായിരുന്നുവെന്നാണ് കേസ്. മർദനത്തിനിടെ ഇയാള്‍ മരിക്കുകയും അസറുദ്ദീൻ എന്ന യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. 

Related News