കുവൈത്തിന്റെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി വമ്പൻ പദ്ധതകൾ

  • 27/10/2024


കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികൾ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കാൻ തീവ്രമായ ശ്രമം. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ പിന്തുണച്ച്, ആഭ്യന്തര, ധനകാര്യ, വാർത്താവിനിമയ, പൊതുമരാമത്ത്, ഫത്വ, നിയമനിർമ്മാണ മന്ത്രാലയങ്ങൾ, റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിനുള്ള പൊതു അതോറിറ്റി തുടങ്ങിയ നിരവധി വകുപ്പുകൾ ഇതിനായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ എല്ലാ റോഡുകളിലെയും ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്‍റെ റോഡ് ശൃംഖലയും ട്രാഫിക് സംവിധാനവും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതി ഒരു കൂട്ടം നൂതന അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ട്രാഫിക് എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട അംഗീകൃത സ്പെസിഫിക്കേഷനുകൾക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News