'എന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണം': ഹൈക്കമാന്റിനോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

  • 27/10/2024

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞടുപ്പിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുംബൈ അന്ധേരി വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും, കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സച്ചിന്‍ സാവന്താണ് ഈ ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിച്ചിട്ടുള്ളത്. 

മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോടും സച്ചിന്‍ സാവന്ത് ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. ബാന്ദ്രേ ഈസ്റ്റ് സീറ്റാണ് താന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ സീറ്റ് ശിവസേന (ഉദ്ധവ് താക്കറെ) പക്ഷത്തിനാണ്. അന്ധേരി വെസ്റ്റിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ എന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നീരസമുള്ളതായി അറിയിച്ചു. സച്ചിന്‍ സാവന്ത് പറഞ്ഞു.

അന്ധേരി വെസ്റ്റ് മണ്ഡലത്തില്‍ ബിജെപി സിറ്റിങ്ങ് എംപി അമീത് സതമിനെയാണ് മത്സരിപ്പിക്കുന്നത്. മഹാ വികാസ് അഘാഡിയുടെ സീറ്റു ധാരണ പ്രകാരം മുംബൈയില്‍ 36 മണ്ഡലങ്ങളില്‍ 10 എണ്ണമാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്.

Related News