മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

  • 29/10/2024

മുപ്പതുവയസുള്ള മകന്‍ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വയോധികരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പൊലിസിനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹൈദരബാദിലാണ് സംഭവം. 

വയോധികരായ മാതാപിതാക്കള്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. വയോധികരായതിനാല്‍ തന്നെ അവരുടെ ശബ്ദം ദുര്‍ബലമായതുകൊണ്ടാകാം അയല്‍ക്കാരും കേള്‍ക്കാതെ പോയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് വീട്ടിലെത്തിയപ്പോള്‍ വയോധികര്‍ അര്‍ധബോധാവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് ഇവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയത്. മൃതദേഹത്തിന് നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തനായി അയച്ചതായും പൊലിസ് പറയുകയും ചെയ്തു. ദമ്ബതികളുടെ മൂത്ത മകനെ വിവരം അറിയിക്കുകയും മാതാപിതാക്കളെ അയാളുടെ സംരക്ഷണത്തിലാക്കിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Related News