500 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം രാമന്റെ ജന്മഭൂമിയായ അയോധ്യയില്‍ ദീപാവലി ആഘോഷത്തിനായി ആയിരക്കണക്കിന് വിളക്കുകള്‍ തെളിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലി അതിനാല്‍ തന്നെ ചരിത്രപരമാണെന്നും മോദി പറഞ്ഞു.
രാമന്‍ പതിനാലുവര്‍ഷത്തിനുശേഷമല്ല, അഞ്ഞൂറ് വര്‍ഷത്തിനുശേഷമാണ് തന്റെ വീട്ടില്‍ തിരിച്ചെത്തിയതെന്ന് മോദി പറഞ്ഞു. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ നല്‍കുന്ന ആയൂഷ്മാന്‍ ഭാരതിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുയായിരുന്നു മോദി.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനശേഷമുള്ള ദീപാവലി ആയതിനാല്‍ വലിയ ആഘോഷങ്ങളാണ് ഇത്തവണ അയോധ്യയില്‍ നടക്കുന്നത്. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങള്‍ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാര്‍ദപരമായാണ് ആഘോഷങ്ങള്‍ നടക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?