സഹേൽ ആപ്പിലൂടെ പുതിയ സേവനം ആരംഭിച്ച് നീതിന്യായ മന്ത്രാലയം

  • 30/10/2024


കുവൈത്ത് സിറ്റി: സഹേൽ ആപ്പിലൂടെ പുതിയ സേവനം ആരംഭിച്ച് നീതിന്യായ മന്ത്രാലയം. വ്യവഹാര രേഖയുടെ പകർപ്പ് ഓൺലൈൻ ആയി ലഭിക്കുന്നതിനുള്ള സേവനമാണ് ആരംഭിച്ചിട്ടുള്ളത്. വാദികൾക്കും പ്രതികൾക്കും ഈ സേവനം ഉപയോ​ഗപ്പെടുത്താം. ജനറൽ കോടതിയിലോ ജനറൽ ഫാമിലി കോടതിയിലോ അപ്പീൽ കോടതിയിലോ ഫാമിലി അപ്പീൽ കോടതിയിലോ ഫയൽ ചെയ്‌ത വ്യവഹാരത്തിൻ്റെ പകർപ്പ് ലഭിക്കാൻ ഈ സേവനം ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഉപയോക്താക്കൾക്ക് ബാധകമായ ഫീസ് അടച്ച ഉടൻ തന്നെ ഡോക്യുമെൻ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ശ്രമങ്ങൾ തീവ്രമാക്കുന്നതിനും സഹേൽ ആപ്പ് വഴി സേവനങ്ങൾ ആരംഭിക്കുന്നതിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Related News