ലഡാക്കില്‍ ഇന്ത്യ- ചൈന സൈനിക പിൻമാറ്റം പൂര്‍ണം; ദീപാവലി മധുരം കൈമാറും

  • 31/10/2024

അതിർത്തിയിലെ സംഘർഷ മേഖലയില്‍ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകള്‍. കിഴക്കൻ ല‍ഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ നിന്നാണ് സൈനികർ പിൻവാങ്ങിയത്. പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി. 

ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികർ മധുര പലഹാരങ്ങള്‍ കൈമാറുമെന്നു റിപ്പോർട്ടുകള്‍ പറയുന്നു. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങള്‍ക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡർ എക്സില്‍ കുറിച്ചു.

സൈനിക പിൻമാറ്റം പുരോഗമിക്കുകയാണെന്നും പട്രോളിങ് രീതികള്‍ കമാൻഡർമാർ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ആളില്ലാ വിമാനം ഉപയോഗിച്ചും നേരിട്ടും പരിശോധന നടത്തും. 

Related News