വിമാനത്താവള പദ്ധതി വേ​ഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

  • 01/11/2024


കുവൈത്ത് സിറ്റി: എസ്സാം ദാവൂദ് അഹമ്മദ് അൽ മർസൂഖിൻ്റെ നേതൃത്വത്തിലുള്ള സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സിൻ്റെ (സിഎപിടി) ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ മഷാൻ പുതിയ വിമാനത്താവള പദ്ധതി പരിശോധിച്ചു. ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രോജക്റ്റ് പൂർത്തീകരിക്കുന്നതിന് ത്വരിതഗതിയിലേക്ക് നീങ്ങുന്നതിനുള്ള തുടർനടപടികളും സ്വീകരിക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു പരിശോധന.

സിവിൽ ഏവിയേഷൻ വ്യവസായത്തിൽ ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരം സ്വീകരിച്ചുകൊണ്ട് രാജ്യത്തെ വ്യോമഗതാഗത മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാസഞ്ചർ ടെർമിനൽ (T2) പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏകോപിത ശ്രമങ്ങൾ ആവശ്യമാണ്. അംഗീകൃത സാങ്കേതിക സവിശേഷതകളും ടൈംടേബിളും പാലിച്ച് ആവശ്യമായ ഗുണനിലവാരവും കാര്യക്ഷമതയോടും കൂടി പ്രോജക്റ്റ് വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related News