മാതാപിതാക്കള്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോടായിരുന്നു കൊടുംക്രൂരത. മരത്തില്‍ തങ്ങിനിന്ന കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുഞ്ഞിന്‍റെ ശരീരത്തില്‍ അൻപതോളം മുറിവുകളുണ്ടായിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ മരത്തില്‍ കുടുങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത് ആഗസ്ത് 26നാണ്. കുഞ്ഞിന്‍റെ മുതുകില്‍ മൃഗങ്ങളുടെ കടിയേറ്റത് ഉള്‍പ്പെടെ അൻപതോളം മുറിവുകളുണ്ടായിരുന്നു. കാണ്‍പൂരിലെ ലാലാ ലജ്പത് റോയ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഹാമിർപൂരിലെ ജില്ലാ ആശുപത്രിയാണ് കുട്ടിയെ ലാലാ ലജ്പത് റോയ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ജന്മാഷ്ടമി ദിനത്തില്‍ കണ്ടെത്തിയ കുഞ്ഞിന് കൃഷ്ണ എന്ന് പേരിട്ടു.
കുട്ടിയെ ഹമീർപൂരിനടുത്തുള്ള റാത്തിലെ പാലത്തില്‍ നിന്ന് മാതാപിതാക്കള്‍ വലിച്ചെറിഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു. ഭാഗ്യത്തിന് അവൻ ഒരു വലിയ മരത്തില്‍ കുടുങ്ങിയതു കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ഡോ സഞ്ജയ് കല പറഞ്ഞു. അവൻ വേദന കൊണ്ട് കരയുമ്ബോള്‍ നഴ്‌സുമാർ ദൂരെ നിന്ന് താരാട്ടുപാട്ട് പാടുമായിരുന്നു. ദേഹമാസകലം മുറിവായിരുന്നതിനാല്‍ എടുക്കാൻ കഴിയുമായിരുന്നില്ല. കുഞ്ഞ് വേദന കൊണ്ട് കരയുമ്ബോള്‍ തങ്ങളുടെ കണ്ണും നിറയുമായിരുന്നെന്ന് ഡോക്ടർമാരും നഴ്സുമാരും പറഞ്ഞു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 24 ന് കുഞ്ഞിനെ പൊലീസിനും ശിശുക്ഷേമ സമിതി അംഗങ്ങള്‍ക്കും കൈമാറി. അപ്പോഴേക്കും കുഞ്ഞുമായി എല്ലാവരും അത്രയേറെ അടുത്തതിനാല്‍ കണ്ണ് നിറഞ്ഞാണ് യാത്രയാക്കിയത്.
മാതാപിതാക്കള്‍ക്ക് എങ്ങനെ അവനെ പാലത്തില്‍ നിന്ന് എറിയാൻ തോന്നിയെന്ന് ഡോക്ടർ ചോദിക്കുന്നു. അവർക്ക് അവനെ ആവശ്യമില്ലായിരുന്നെങ്കില്‍ ആശുപത്രിയുടെയോ ക്ഷേത്രത്തിന്‍റെയോ പള്ളിയുടെയോ മുമ്ബില്‍ ഉപേക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പ്രതികരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?