വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ. കാനഡയുടെ ആരോപണം അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു
അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി
നിജ്ജര്‍ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അടക്കം നയതന്ത്ര പ്രതിനിധികള്‍ സംശയനിഴലിലാണെന്ന് കാനഡ ആരോപിച്ചു. പിന്നാലെ കനേഡിയന്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?