അറ്റകുറ്റപ്പണികൾ; 9 വരെ കുവൈത്തിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും, ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

  • 03/11/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള ട്രാൻസ്ഫോർമറുകളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അറ്റകുറ്റപ്പണികൾക്ക് വൈദ്യുതി-ജല മന്ത്രാലയം ശനിയാഴ്ച തുടക്കമിട്ടു. നവംബർ ഒമ്പത് വരെ എല്ലാ ദിവസവും രാവിലെ എട്ടിനും ഉച്ചയ്ക്കും ഇടയിൽ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. കുവൈത്തിന്റെ ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ കാര്യക്ഷമത ഉറപ്പാക്കാൻ പ്രവർത്തിക്കുന്നതിനാൽ ഏതൊക്കെ പ്രദേശങ്ങളിലാണ് താൽക്കാലിക പവർ കട്ടുകൾ അനുഭവപ്പെടുകയെന്ന് മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. 

ഇന്ന് ഫഹദ് അൽ അഹമ്മദ്, ജലീബ് അൽ ഷുവൈഖ്, യർമൂക്ക്, ജാബർ അൽ അഹ്മദ്, സാദ് അൽ അബ്ദുള്ള, അൽ ഖുസൂർ, മുബാറക് അൽ കബീർ, സൽവ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളെയാണ് ഇന്ന് ബാധിക്കുക. ഫഹദ് അൽ അഹമ്മദ്, യർമൂക്ക്, ജാബർ അൽ അഹമ്മദ്, സാദ് അൽ അബ്ദുള്ള, അൽ ഖുസൂർ, മുബാറക് അൽ കബീർ, അൽ ഖാദിസിയ, ദോഹ, സൽവ, റുമൈത്തിയ എന്നീ മേഖലകളിൽ നാളെ വൈദ്യുതി മുടക്കം ഉണ്ടാകും.

Related News