കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തിനും തൃശൂര്‍ പൂര നഗരയിലേക്ക് ആംബുലന്‍സില്‍ വന്നതില്‍ പൊലീസ് കേസെടുത്തതിലും പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വരും, വരും, വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനും സുരേഷ് ഗോപി തയ്യാറായില്ല.
തൃശൂര്‍ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിനിടെ ആംബുലന്‍സില്‍ പൂരം നഗരിയില്‍ സുരേഷ് ഗോപി എത്തിയതില്‍ പൊലീസ് കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പകപോക്കല്‍ നടപടിയാണോ കേസെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.
കേസിനെ മൗനം കൊണ്ട് നേരിടുകയാണോ എന്ന ചോദ്യത്തിന് മൗനത്തിന് ഒരുപാട് അർത്ഥങ്ങള്‍ വരുമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിനും താൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് ആരാണെന്ന് തിരിച്ചുചോദിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരായാണ് തന്‍റെ പരാമര്‍ശമെന്ന് ആരാണ് നിശ്ചയിച്ചതെന്നും അവരോട് പോയി ചോദിക്കുവെന്നും സുരേഷ് ഗോപി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?